ആലംകോട് ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

ആസിയ ഇബ്രാഹിം

പ്രസിഡൻ്റ്

സുബൈർ ഉദിനുപറമ്പ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാരിക മുരളീധരൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫവാസ് മാളിയേക്കൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫാത്തിമ്മ ലത്തീഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിജിത്ത് പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :പൊന്നാനി താലൂക്ക്,മലപ്പുറം  ജില്ല, കേരളം. വാര്‍ഡുകള്‍ : 21 ,  നിയമസഭാ മണ്ഡലം : പൊന്നാനി , ലോകസഭാ മണ്ഡലം : പൊന്നാനി വില്ലേജുകള്‍ : ആലംകോട് ആകെ ജനസംഖ്യ (2011) : 33918 വിസ്തീർണ്ണം : 20.35  ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലംകോട് പുരാതനകാലത്ത് വനമേഖലയായിരുന്നുവെന്നും ആയുധ നിർമ്മാണശാലകളുമായി ബന്ധപ്പെട്ടതിനാലാണ് ഈ പേര് ലഭിച്ചതെന്നും കരുതപ്പെടുന്നു. പെരുമ്പടപ്പ് സ്വരൂപത്തിന്റെയും വന്നരിനാടിന്റെയും ചരിത്രപരമായ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. അറബികളുടെയും യൂറോപ്യൻ വ്യാപാരികളുടെയും സ്വാധീനത്താൽ ഇസ്ലാം മതവും വിവിധ സംസ്കാരങ്ങളും ഇവിടെ വ്യാപിച്ചു. ദേശീയപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ഭൂപരിഷ്കരണ സമരങ്ങൾ എന്നിവ ഈ പ്രദേശത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കി. മതസൗഹാർദ്ദം, നാടൻ കലാരൂപങ്ങൾ, ഉത്സവങ്ങൾ, വായനശാലകൾ എന്നിവ ആലംകോടിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 3, 2026

ആലംകോട് ഗ്രാമപഞ്ചായത്ത് -സ്വച്ഛ് ഹി സേവ കൈയോട് കൈ ക്യാമ്പയിനിന്റെ ഭാഗമായി മനുഷ്യചങ്ങലയും ശുചിത്വറാലിയും സംഘടിപ്പിച്ചു

ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന സ്നച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കൈയോട് കൈ പദ്ധതിയുടെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്തും അസ്സബാഹ് എൻ എസ് എസും ചേർന്ന് മനുഷ്യചങ്ങലയും ശുചിത്വറാലിയും സംഘടിപ്പിച്ചു.